തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് കൊല്ലപ്പെട്ട ചിത്ര.

ചെറുത്തുരുത്തി: തൃശ്ശൂര്‍ ചെറുത്തുരുത്തിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്ര(48) ആണ് കൊല്ലപ്പെട്ടത്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് കൊല്ലപ്പെട്ട ചിത്ര.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മോഹനന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുവരുടെയും വിവാഹ മോചന കേസും നടക്കുന്നുണ്ട്. അതേസമയം, സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version