രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്ക്; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

ശബരിമല: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി അഞ്ചിന് ശബരിമല ദര്‍ശനത്തിന് എത്തും. കൊച്ചിയില്‍ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോകുക. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ 27-നാണ് ശബരിമല ദര്‍ശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്. ഈ കാര്യം 28ന് സന്നിധാനത്ത് ചേര്‍ന്ന മകരവിളക്ക് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ നൂഹ് അറിയിച്ചു.

എന്നാല്‍, രാഷ്ട്രപതിയുടെ ഓഫീസ് സന്ദര്‍ശനം നടത്തുവാനുള്ള തീരുമാനം ഇന്നാണ് ഔദ്യോഗികമായി അറിയിച്ചത്. രാഷ്ട്രപതിയുടെ വരവ് കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ ശക്തമായ സുരക്ഷാവലയത്തില്‍ ആയിരിക്കും സന്നിധാനവും പരിസരവും.

Exit mobile version