പൗരത്വ ഭേദഗതി നിയമം; വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മഹാറാലി

പൗരത്വ ഭേതഗതി നിയമത്തിനെതിരെ കൊച്ചിയില്‍ മഹാറാലി സംഘടിപ്പിക്കുന്നു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ മഹാറാലി നടക്കുക. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കാളികളാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ വ്യത്യസ്ത രീതികളിലൂടെയാണ് പ്രതികരിക്കുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും.

പ്രതിഷേധ റാലിയുടെ മികച്ച നടത്തിപ്പിന് പരിശീലനം കൊടുത്ത മൂവായിരം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് നാലു മണിക്ക് ആലുവ മുതല്‍ എറണാകുളം വരെ 1001 ഇരുചക്രവാഹനങ്ങള്‍ അണിനിരക്കുന്ന വിളംബര ജാഥ നടത്തും.

Exit mobile version