കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മൂന്നാമത്തെ ആളും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയുന്നതിനിടെയായിരുന്നു അപകടം. ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു ഇവര്‍ സഞ്ചരിച്ചത്.

വെമ്പായത്തിനു സമീപത്ത് വെച്ചാണ് അപകടം. ട്രാഫിക് നിയമം ലംഘിച്ച് മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയുന്നതിനിടെയാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ രണ്ടു യുവാക്കള്‍ മരിച്ചു. മൂന്നാമത്തെയാളെ ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മൂന്നാമത്തെ ആളും മരിച്ചത്.

നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു, വട്ടപ്പാറ സ്വദേശി ഉണ്ണി എന്നിവര്‍ രാത്രി തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വട്ടപ്പാറ സ്വദേശി വിഷ്ണു പുലര്‍ച്ചെയാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version