എസ്‌സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവായി; മന്ത്രി എകെ ബാലന്‍

2019 ഡിസംബര്‍ ഒന്ന് മുതല്‍ ഇതിനു പ്രാബല്യമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: എസ്‌സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവായത് അറിയിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പട്ടികജാതി വികസന വകുപ്പില്‍ നിയോഗിച്ചിട്ടുള്ള പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഓണറേറിയമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഇത് 7000 രൂപയായിരുന്നു. 2019 ഡിസംബര്‍ ഒന്ന് മുതല്‍ ഇതിനു പ്രാബല്യമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രവര്‍ത്തകരാണ് പ്രൊമോട്ടര്‍മാര്‍. ഇവരുടെ യോഗ്യത, തെരഞ്ഞെടുപ്പ് രീതി എന്നിവ പരിഷ്‌കരിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എസ് സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയാക്കി

പട്ടികജാതി വികസന വകുപ്പില്‍ നിയോഗിച്ചിട്ടുള്ള പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയായി വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. 2019 ഡിസംബര്‍ ഒന്ന് മുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. നേരത്തെ 7000 രൂപയായിരുന്നു ഓണറേറിയം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രവര്‍ത്തകരാണ് പ്രൊമോട്ടര്‍മാര്‍. ഇവരുടെ യോഗ്യത, തെരഞ്ഞെടുപ്പ് രീതി എന്നിവ പരിഷ്‌കരിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Exit mobile version