എഴുത്തച്ഛന്‍ പുരസ്‌കാരം വിഖ്യാത സാഹിത്യകാരന്‍ ആനന്ദിന് മുഖ്യമന്ത്രി സമ്മാനിച്ചു; പങ്കുവെച്ച് എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം വിഖ്യാത സാഹിത്യകാരന്‍ ആനന്ദിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്താന്‍ അവസരം ലഭിച്ചുവെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് മന്ത്രി പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം വിഖ്യാത സാഹിത്യകാരന്‍ ശ്രീ. ആനന്ദിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്താന്‍ അവസരം ലഭിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ ശ്രീ. വൈശാഖന്‍ ആദരഭാഷണം നടത്തി. ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. ശ്രീ. ആനന്ദ് മറുപടിപ്രസംഗം നടത്തി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ. കെ. പി. മോഹനന്‍ നന്ദിയും പറഞ്ഞു.

Exit mobile version