കേന്ദ്രസര്‍ക്കാര്‍ പുനരവലോകനം നടത്തണം;മതങ്ങള്‍ തമ്മിലുളള ഭിന്നതയിലേക്ക് പ്രശ്‌നം വളരാന്‍ പാടില്ല; പൗരത്വ നിയമത്തില്‍ പ്രതികരിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുനരവലോകനം നടത്തണം. മതങ്ങള്‍ തമ്മിലുളള ഭിന്നതയിലേക്ക് പ്രശ്‌നം വളരാന്‍ പാടില്ലെന്നും ആലഞ്ചേരി പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സഭ സംയമനത്തിന്റെ പാതയിലൂടെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തെ വിമര്‍ശിച്ച് നേരത്തെ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം രംഗത്ത് വന്നിരുന്നു. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്ന് സൂസെപാക്യം പറഞ്ഞിരുന്നു.

ജനാധിപത്യ രാജ്യത്തില്‍ ആരോടും വിഭാഗീയത കാട്ടരുത്. നിയമത്തിന് എതിരെയുള്ള പ്രതിഷേധം സാഹചര്യം വരുമ്പോള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും സൂസെപാക്യം പറഞ്ഞിരുന്നു.

Exit mobile version