‘നാല്പതില്‍ ഒരു ചെറിയ വളകാപ്പ്’: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രവീണ

നടി പ്രവീണ അമ്മയാവാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘നാല്പതില്‍ ഒരു ചെറിയ വളകാപ്പ്’ എന്ന് പറഞ്ഞ് പ്രവീണ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

അതേസമയം, അല്പം ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ദിവസങ്ങള്‍ക്ക് ശേഷം താരം വിശദീകരണവുമായി എത്തിയിരിക്കുകയാണ്. താന്‍ ഗര്‍ഭിണി അല്ലെന്നും സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകളാണെന്നുമാണ് താരം പറയുന്നത്. ഗൗരിയാണ് പ്രവീണയുടെ മകള്‍.

പ്രവീണയുടെ പോസ്റ്റിലെ കമന്റില്‍ സംശയം പ്രകടിപ്പിച്ച ആള്‍ക്ക് വളകാപ്പ് എന്നാല്‍ ഗര്‍ഭിണിയാവുമ്പോള്‍ നടത്തുന്ന ചടങ്ങെന്ന് പ്രവീണ മറുപടി കൊടുത്തതോടുകൂടി ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടിയിരുന്നു.

Exit mobile version