നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 88 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. 88 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. ഇയാള്‍ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് തേന്‍ കുറിശി സ്വദേശിയുടെ പക്കല്‍ നിന്നാണ് വിപണിയില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണം അടിവസ്ത്രത്തിലും ജീന്‍സിനുള്ളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. സംഭവത്തില്‍ കുവൈറ്റില്‍ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികള്‍ പിടിയിലായിരുന്നു.

Exit mobile version