ഫോട്ടോഗ്രാഫര്‍ നാന കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ നാന കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

സിനിമാ ജേണലിസത്തിന് മലയാളത്തില്‍ വേരോട്ടമുണ്ടാക്കിയ പ്രധാന പ്രസിദ്ധീകരണമായ നാനയിലെ ആകര്‍ഷകമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ കൃഷ്ണന്‍കുട്ടിയുടെ മികവായിരുന്നു. നാല് പതിറ്റാണ്ടോളം സിനിമാ ഫോട്ടോഗ്രാഫിയിലെ പ്രധാന കലാകാരനായിരുന്നു അദ്ദേഹമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ നാന കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സിനിമാ ജേണലിസത്തിന് മലയാളത്തില്‍ വേരോട്ടമുണ്ടാക്കിയ പ്രധാന പ്രസിദ്ധീകരണമായ നാനയിലെ ആകര്‍ഷകമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ കൃഷ്ണന്‍കുട്ടിയുടെ മികവായിരുന്നു. നാല് പതിറ്റാണ്ടോളം സിനിമാ ഫോട്ടോഗ്രാഫിയിലെ പ്രധാന കലാകാരനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version