തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനാണ് നഗരസഭ അധികൃതര്‍ പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ നഗരസഭ അധികൃതര്‍ പിടികൂടി. പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മീന്‍ പിടികൂടിയത്.

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനാണ് നഗരസഭ അധികൃതര്‍ പിടികൂടിയത്.

95 ട്രേ ( രണ്ടര ടണ്ണോളം ) മീനുകളാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്.

Exit mobile version