മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പിടിയില്‍; ഇനി പിടിയിലാകാനുള്ള ആറ് റിമാന്‍ഡ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ഇനി പിടകൂടാനുള്ളത് ആറ് പ്രതികളാണ്. ഏഴു പേരും പോയത് പലവഴിക്കാണെന്നാണ് വിവരം.

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രാഹുലിനെയാണ് തൃശ്ശൂരില്‍ നിന്ന് കണ്ടെത്തിയത്. ഇനി പിടകൂടാനുള്ളത് ആറ് പ്രതികളാണ്. ഏഴു പേരും പോയത് പലവഴിക്കാണെന്നാണ് വിവരം. ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് 7.50ഓടെയാണ് 6 റിമാന്‍ഡ് പ്രതികളടക്കം ഏഴു പേര്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരും. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം പോലീസുകാരനായ രജ്ഞിത്ത് ഇവരെ തടയാനെത്തി. ഉടന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

തുടര്‍ന്ന് പോലീസുകാരന്റെ കൈയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍,വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നീ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version