തിരുവനന്തപുരം വിമാനത്താവളത്തില്‍ പെരുമ്പാമ്പിനെ പിടികൂടി; വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതാണെന്ന് സംശയം

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വളപ്പില്‍ വെച്ച് പെരുമ്പാമ്പിനെ പിടികൂടി. കാന്റീന്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം നഗരത്തിലെ വിമാനത്താവളത്തില്‍ പെരുമ്പാമ്പ് എങ്ങനെ എത്തിയെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് സംഭവം. കാന്റീന്‍ പരിസരത്തായിരുന്നു പാമ്പ്. ആളുകൂടിയതോടെ മതിലിനോട് ചേര്‍ന്ന കാടുമൂടിയ സ്ഥലത്തേക്ക് പാമ്പ് ഒളിച്ചു. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പാമ്പ് സംരക്ഷകനായ ആനയറ വെണ്‍പാലവട്ടം സ്വദേശി അനില്‍കുമാര്‍ പെരുമ്പാമ്പിനെ പിടികൂടി. 11 അടി നീളവും 16 കിലോ ഭാരവുമുള്ളതാണ് പാമ്പ്.

വിമാനത്താവള വളപ്പില്‍ പാമ്പ് എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച് ഉപേക്ഷിച്ചതാണോ എന്ന സംശയവും നിലല്‍നില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Exit mobile version