വാളൂരിലെ വീട്ടുവളപ്പില്‍ നിന്നും പെരുംപാമ്പിനെ പിടികൂടി

കോഴിക്കോട്; കോഴിക്കോട് വാളൂരില്‍ നിന്നും പെരുംപാമ്പിനെ പിടികൂടി. വീട്ടുവളപ്പിലെ ഫാമില്‍ നിന്നാണ് പാമ്പിനെപിടികൂടിയത്. 3 മീറ്റര്‍ നീളവും 13 കിലോ ഭാരവുമുള്ള പെരുംപാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

താഴിലത്ത്താഴെ കുഞ്ഞികണാരന്റെ വീട്ടുവളുപ്പില്‍ നിന്നാണ് 3 മീറ്റര്‍ നീളവും 13 കിലോ ഭാരവുമുള്ള പെരുംപാമ്പിനെ പിടികൂടിയത്. വീട്ടിലെ ഫാമില്‍ നിന്നും 3 ദിവസം മുമ്പ് 5 കോഴികളെ കാണാതായിരുന്നു. പിന്നീട് അടുത്ത ദിവസം കോഴിയുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് ,ഫാമിന്റെ വലയില്‍ പാമ്പ് കുടുങ്ങികിടക്കുന്നത് വീട്ടിലെ യുവാവായ സൂരജിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുര്‍ന്ന് ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രനും സംഘവും എത്തിയാണ് പെരുംപാമ്പിനെ പിടികൂടിയത്. ഈ പ്രദേശത്ത് നിന്നും മുമ്പും നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

Exit mobile version