ദേവസ്വം മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ ഭാഷയില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ മോശമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു.

Exit mobile version