യുവതികള്‍ക്ക് വേറെ എവിടെയൊക്കെ പോകാം, ശബരിമലയില്‍ ഒരു കാരണവശാലും യുവതി പ്രവേശനം പാടില്ല; കെജെ യേശുദാസ്

ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്

പത്തനംതിട്ട: ശബരിമലയില്‍ ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. യുവതികള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നെന്നും അവര്‍ക്ക് അവിടേക്ക് പോകാമല്ലോയെന്നും യേശുദാസ് പറഞ്ഞു.

ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്നും യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതുകൊണ്ടല്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനുമെന്നും ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം മുമ്പും പറഞ്ഞിരുന്നു.

Exit mobile version