‘കോം ഇന്ത്യ’യുടെ പുതിയ പ്രസിഡന്റായി വിന്‍സെന്റ് നെല്ലിക്കുന്നേല്‍; സെക്രട്ടറിയായി അബ്ദുള്‍ മുജീബിനെയും തെരഞ്ഞെടുത്തു

രക്ഷാധികാരിയായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനെയാണ് നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനം എടുത്തത്.

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ പ്രസിഡന്റായി വിന്‍സെന്റ് നെല്ലിക്കുന്നേലിനെ തെരഞ്ഞെടുത്തു. സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ ആണ് അദ്ദേഹം. കൂടാതെ സെക്രട്ടറിയായി കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബിനെയും ട്രഷററായി ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍ കെകെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.

രക്ഷാധികാരിയായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനെയാണ് നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനം എടുത്തത്. വൈസ് പ്രസിഡന്റായി സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓണ്‍ലൈന്‍) എന്നിവരെയും തെരഞ്ഞെടുത്തു.

അല്‍ അമീന്‍ (ഇ വാര്‍ത്ത), ഷാജന്‍ സക്കറിയാ (മറുനാടന്‍ മലയാളി), ഷാജി (എക്‌സ്പ്രസ് കേരള), ബിനു ഫല്‍ഗുണന്‍ (വണ്‍ ഇന്ത്യ), സാജു കൊമ്പന്‍ ( അഴിമുഖം ) സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കെ വാര്‍ത്ത), കെആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു. ഒപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കോം ഇന്ത്യയില്‍ അംഗത്വം എടുക്കാനും അവസരമുണ്ട്. അതിനായി 4comindia@gmail.com എന്ന ഇ മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഒപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തുടരുന്ന അവഗണന അവസാനിപ്പിച്ചു വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.

Exit mobile version