തടസങ്ങളില്ല, പണം ഇനി അക്കൗണ്ടിലേയ്ക്ക്; പട്ടികജാതി- വര്‍ഗവിദൂര വിദ്യാര്‍ത്ഥികളുടെ ഫീസ് ആനുകൂല്യം ഇ-ഗ്രാന്‍ഡായി നല്‍കാന്‍ പദ്ധതി

കാലിക്കറ്റില്‍ വിദൂരവിഭാഗം വഴി ഓരോ വര്‍ഷവും 65,000ത്തോളം പേരാണ് പഠനത്തിന് ചേരുന്നത്.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം ഇ-ഗ്രാന്‍ഡായി നല്‍കാന്‍ പദ്ധതി വരുന്നു. തടസങ്ങളില്ലാതെ ഇനി പണം എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

കാലിക്കറ്റില്‍ വിദൂരവിഭാഗം വഴി ഓരോ വര്‍ഷവും 65,000ത്തോളം പേരാണ് പഠനത്തിന് ചേരുന്നത്. അതില്‍ 15 ശതമാനം പേര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. അപേക്ഷകള്‍ കടലാസ് വഴി നല്‍കുന്നത് യഥാസമയം ആനുകൂല്യം ലഭിക്കാന്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം മാറി പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിക്കുന്നതാണ് ഇ-ഗ്രാന്‍ഡ്.

ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷി വിഭാഗം, വിധവകള്‍ എന്നിവര്‍ക്കും ഫീസ് ഇളവ് ലഭിക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ വിദൂരവിഭാഗം ആവശ്യപ്പെടും. റഗുലര്‍ മേഖലയില്‍ നിന്ന് വിദൂരവിഭാഗത്തിലേയ്ക്ക് പുനഃപ്രവേശനം നേടിയ അര്‍ഹരായവരും ആനുകൂലത്തിന് ശ്രമിക്കുന്നുണ്ട്. കാലിക്കറ്റിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. പി ശിവദാസന്‍, മലപ്പുഫം ജില്ലാ പട്ടിക ജാതി വികസന വകുപ്പ് അഡീഷണല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെപി ഷാജി എന്നിവര്‍ സംഭവത്തില്‍ ചര്‍ച്ച നടത്തി.

Exit mobile version