കൊച്ചി തെരുവുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് സുരക്ഷാ കേന്ദ്രമൊരുക്കാന്‍ ജില്ലാ ഭരണകൂടം

കൊച്ചി; കൊച്ചി തെരുവുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് സുരക്ഷാ കേന്ദ്രമൊരുക്കാന്‍ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി നഗരത്തില്‍ രാത്രകാല പരിശോനയും തുടങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തിലാണ് പരിശോധന.

കൊച്ചി നഗരത്തിലടക്കം തെരുവുകളില്‍ നിരവധി പേരാണ് അഭയം തേടുന്നത്. ഇത്തരക്കാര്‍ അപകടസാധ്യത ക്ഷണിച്ചു വരുത്തുകയാണെന്നും ചിലപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കുന്നതായും നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പുതിയ നടപടി.

പദ്ധതിയുടെ ഭാഗമായി രാത്രി കാലങ്ങളില്‍ കൊച്ചി നഗരത്തില്‍ പരിശോധന ആരംഭിച്ചു. കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് രാത്രികാല പരിശോധന നടത്തിയത്. എംജി റോഡ് കലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടകരമായ രീതിയില്‍ കഴിഞ്ഞവരെ ഇവിടെനിന്നും ഒഴിപ്പിച്ച് വിവിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

വിവിധ സാമൂഹ്യ സംഘടനകളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗകള്‍ക്ക് ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ട്. പുതിയ നടപടി വിജയകരമായി തീര്‍ന്നാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

Exit mobile version