സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കും; ഇരുമുടിക്കെട്ടില്‍ പനിനീര് കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനര്‍

പത്തനംതിട്ട: അയപ്പഭക്തര്‍ ശബരിമലയിലേക്ക് ഇരുമുടിക്കെട്ടില്‍ പനിനീര് കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനര്‍. സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നാകട്ടെയെന്നും തന്ത്രി പറഞ്ഞു.

പനിനീര്‍ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും തന്ത്രി വ്യക്തമാക്കി. ശബരിമല സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഇരുമുടിക്കെട്ടില്‍ പനിനീരു കൂടാതെ പ്ലാസ്റ്റിക് പൊതിയില്‍ അവിലും മലരും എത്തിക്കുന്നതും ഒഴിവാക്കണമെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടേയും കടമയാണെന്നും ഗുരുസ്വാമിമാര്‍ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു.പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version