എഞ്ചിന്‍ നിലച്ചതായി സൂചന; കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

കൊല്ലം: കൊല്ലത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. നാല് തൊഴിലാളികളാണ് ബോട്ടിലുള്ളത്. സ്‌നേഹിതന്‍ എന്ന ബോട്ടാണ് മത്സ്യബന്ധനത്തിന് പോയി കടലില്‍ അകപ്പെട്ടത്.

കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും പോയ ബോട്ടാണ് കാണാതായത്. മത്സ്യബന്ധനത്തിന് ഇടയില്‍ വല പ്രോപ്പലിറല്‍ കുടുങ്ങി എഞ്ചിന്‍ നിലച്ചുവെന്നാണ് പ്രാഥമിക വിവരം. ഒഴുക്കില്‍പ്പെട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version