‘കേട്ടതൊന്നും ശരിയല്ല’ കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെ് ന്ന് സിപിഎം നേതൃത്വം. ചികിത്സയ്ക്ക് വേണ്ടി അവധിക്ക് അപേക്ഷിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ എത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് പോകുന്നതിനാല്‍ താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടും സിപിഎം നിഷേധിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദനാണ് പുതിയ ചുമതലയെന്നാണ് നല്‍കിയ സൂചന. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമാകുമെടുത്തെക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളാണ് ഇന്ന് സപിഎം നേതൃത്വം തള്ളിയിരിക്കുന്നത്.

Exit mobile version