കോടിയേരി ബാലകൃഷ്ണന്‍ അവധിയിലേക്ക്; എംവി ഗോവിന്ദന്‍ സിപിഎമ്മിന്റെ താത്കാലിക സെക്രട്ടറിയായേക്കും

തിരുവനന്തപുരം: സിപിഎമ്മിന് താത്കാലികമായി പുതിയ സെക്രട്ടറി വരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി നീട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സിപിഎമ്മിന് താത്കാലികമായി പുതിയ സെക്രട്ടറി വരുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമാകുമെടുത്തെക്കും.

അസുഖബാധിതനായ കോടിയേരി രണ്ടുമാസക്കാലമായി ചികിത്സയിലാണ്. തുടര്‍ ചികിത്സകള്‍ക്ക് അടുത്തമാസം അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി എത്തുന്നത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെക്രട്ടറിയുടെ അഭാവം പാര്‍ട്ടി പരിപാടികളെ ബാധിക്കാതിരിക്കുവാനാണ് പകരം ഒരാള്‍ക്ക് ചുമതല കൈമാറുന്നത്.

വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം ആറിന് എകെജി സെന്ററില്‍ ചേരും.

Exit mobile version