സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് ഇനി പുതിയ ആപ്പ്; പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഡിജിറ്റല്‍ സൊല്യൂഷന്‍ ആപ്പ് പുറത്തിറക്കി

പുതിയ പദ്ധതികള്‍ ,വകുപ്പിന്റെ ബ്രോഷറുകള്‍ മാഗസിനുകള്‍ വാര്‍ത്താക്കുറിപ്പുകള്‍, പ്ലാനുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു പ്രസിദ്ധീകരണ വേദി കൂടിയാണ് ഈ സംവിധാനമെന്ന് മന്ത്രി കുറിച്ചു.

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് പട്ടിക വര്‍ഗ വികസന വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി. ഡിജിറ്റല്‍ സൊല്യൂഷന്‍ ആപ്പാണ് പുറത്തിറക്കിയത്. മന്ത്രി എകെ ബാലനാണ് ആപ്പ് പുറത്തിറക്കിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സാധാരണക്കാരായ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായി പട്ടിക വര്‍ഗ വികസന വകുപ്പ് രൂപകല്‍പന ചെയ്തതാണ് എസ്റ്റിഡിഡി മൊബൈല്‍ ആപ്പും വൈബ് സജീകരണവുമെന്ന് മന്ത്രി കുറിച്ചു.

പുഷ് നോട്ടിഫിക്കേഷനിലൂടെ തത്സമയ ആശയവിനിമയം ഈ പ്ലാറ്റ്‌ഫോം പ്രാപ്തമാക്കുന്നു, വകുപ്പിന്റെ പദ്ധതികള്‍ പ്രോഗ്രാമുകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാന്‍ വകുപ്പിന് ഇതിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പൊതു ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോറം രൂപീകരിക്കാന്‍ വകുപ്പിന് ഇതിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പുതിയ പദ്ധതികള്‍ ,വകുപ്പിന്റെ ബ്രോഷറുകള്‍ മാഗസിനുകള്‍ വാര്‍ത്താക്കുറിപ്പുകള്‍, പ്ലാനുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു പ്രസിദ്ധീകരണ വേദി കൂടിയാണ് ഈ സംവിധാനമെന്ന് മന്ത്രി കുറിച്ചു. വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലൂടെ എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഡിജിറ്റല്‍ സൊല്യൂഷന്‍

സാധാരണക്കാരായ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് രൂപകല്‍പന ചെയ്തതാണ് STDD മൊബൈല്‍ ആപ്പും വെബ് സജീകരണവും. പുഷ് നോട്ടിഫിക്കേഷനിലൂടെ തത്സമയ ആശയവിനിമയം ഈ പ്ലാറ്റ്‌ഫോം പ്രാപ്തമാക്കുന്നു, വകുപ്പിന്റെ പദ്ധതികള്‍ പ്രോഗ്രാമുകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാന്‍ വകുപ്പിന് ഇതിലൂടെ സാധിക്കുന്നു

ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പൊതു ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോറം രൂപീകരിക്കാന്‍ വകുപ്പിന് ഇതിലൂടെ സാധിക്കുന്നു. പുതിയ പദ്ധതികള്‍ ,വകുപ്പിന്റെ ബ്രോഷറുകള്‍ മാഗസിനുകള്‍ വാര്‍ത്താക്കുറിപ്പുകള്‍, പ്ലാനുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു പ്രസിദ്ധീകരണ വേദി കൂടിയാണ് ഈ സംവിധാനം. വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലൂടെ എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു.

STDD ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്ലേയ്‌സ് സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. https://play.google.com/store/apps/details… STDD ആപ്പിന്റെ ഐഒഎസ് വേര്‍ഷന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ് സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം https://apps.apple.com/in/app/stdd/id1488062896

Exit mobile version