കൊച്ചിയിലെ എടിഎം കവര്‍ച്ച; പ്രതിയെ തേടി പോലീസ്

റോബിന്‍ ഹുഡ് എന്ന മലയാള സിനിമയിലെ എടിഎം തട്ടിപ്പിന് സമാനമാണ് കൊച്ചിയിലെ കവര്‍ച്ചയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

കൊച്ചി: കൊച്ചിയില്‍ എടിഎം തട്ടിപ്പുകളിലെ പ്രതിയെ തേടി പോലീസ്. റോബിന്‍ ഹുഡ് എന്ന മലയാള സിനിമയിലെ എടിഎം തട്ടിപ്പിന് സമാനമാണ് കൊച്ചിയിലെ കവര്‍ച്ചയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

അതേസമയം, പ്രതിയെന്നു കരുതുന്നയാളുടെ ചില ദൃശ്യങ്ങള്‍ പോലീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ കൊച്ചിയില്‍ നടന്ന ചില എടിഎം കവര്‍ച്ചകള്‍ക്ക് ഈ സിനിമയിലെ ഛായയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ എത്തിയാണ് കൊച്ചിയിലും കവര്‍ച്ച. പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ചില ചിത്രങ്ങള്‍ കടവന്ത്രയിലെ എടിഎമ്മില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്.

സിനിമയിലേതുപോലെതന്നെ ഹെല്‍മറ്റ് വെച്ച് ബൈക്കിലാണ് വരവ്. മുഖം പുറത്തറിയാതിരിക്കാന്‍ ഹെല്‍മറ്റ് വെച്ച് തന്ന് എടിഎമ്മിനുളളില്‍ കയറി പണം പിന്‍വവലിക്കും. സിനിമയിലേതിനു സമാനമായി വ്യാജ എടിഎം കാര്‍ഡുകള്‍ ഉണ്ടാക്കിയാണ് പണം പിന്‍വലിക്കുന്നത്.

എടിഎം കാര്‍ഡുപയോഗിച്ച് ഓണ്‍ ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ വിശദാംശങ്ങള്‍ ഹാക്ക് ചെയ്താണ് എടിഎം വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സംശയം.

അര്‍ധ രാത്രിയിലോ പുലര്‍ച്ചെയോ കവര്‍ച്ച നടത്തുന്നതിനാല്‍ മൈബൈല്‍ ഫോണില്‍ സന്ദേശം വന്നാലും പണം നഷ്ടപ്പട്ടയാള്‍ അറിയുന്നത് രാവിലെയാകും. അതിനുമുന്‍പേ തന്നെ പലപ്പോഴായി മുഴുവന്‍ പണവും പിന്‍വലിച്ചിരിക്കും.

Exit mobile version