തരൂര്‍ മണ്ഡലത്തിലെ പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന് തുടക്കമായി; പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് എകെ ബാലന്‍

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആലിന്‍ചുവട്-കുറിയപ്പടി റോഡ് വികസനത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചിട്ടുണ്ട്.

തരൂര്‍: തരൂര്‍ മണ്ഡലത്തിലെ പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി എകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതിനകം മണ്ഡലത്തില്‍ 150 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിട്ടുണ്ട്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടി പെരുങ്ങോട്ടുകുറിശ്ശി റോഡില്‍ 1.37 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കുറിച്ചു.

തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തി മുതല്‍ പെരിങ്ങോട്ടുകുറിശ്ശി കവല വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയില്‍ ക്യാരേജ് വേ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഉപരിതലം ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് എന്നിവ നടത്തുമെന്നും മന്ത്രി പറയുന്നു. ആറ് മാസമാണ് പ്രവൃത്തിയുടെ കാലാവധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആലിന്‍ചുവട്-കുറിയപ്പടി റോഡ് വികസനത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. തരൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള റിംഗ് റോഡ് ഉടന്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറയുന്നു. ഞാവളിന്‍കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും വൈകാതെ നടത്തുമെന്ന് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തരൂര്‍ മണ്ഡലത്തിലെ പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഇതിനകം മണ്ഡലത്തില്‍ 150 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിട്ടുണ്ട്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടി പെരുങ്ങോട്ടുകുറിശ്ശി റോഡില്‍ 1.37 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തി മുതല്‍ പെരിങ്ങോട്ടുകുറിശ്ശി കവല വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയില്‍ ക്യാരേജ് വേ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഉപരിതലം ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാറിംഗ് എന്നിവ നടത്തും. ആറ് മാസമാണ് പ്രവൃത്തിയുടെ കാലാവധി.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആലിന്‍ചുവട്-കുറിയപ്പടി റോഡ് വികസനത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. തരൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള റിംഗ് റോഡ് ഉടന്‍ സാധ്യമാക്കും. ഞാവളിന്‍കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും വൈകാതെ നടത്തും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്, നബാര്‍ഡ് ഫണ്ട്, പ്രകൃതി ദുരിതാശ്വാസ ഫണ്ട് എന്നിങ്ങനെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഗ്രാമീണ റോഡുകള്‍ നിര്‍മിക്കാനും നവീകരിക്കാനും കഴിയുന്നത്.

Exit mobile version