ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു; പങ്കുവെച്ച് എകെ ബാലന്‍

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെയാണ് ഒന്നരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ലൈഫ് പദ്ധതി ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നുവെന്ന് മന്ത്രി എകെ ബാലന്‍. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതായും മന്ത്രി വ്യക്തമാക്കി. 1,50,530 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. 86,949 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ എത്തി നിലക്കുകയാണ്. ഇതില്‍ അരലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി കുറിച്ചു.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെയാണ് ഒന്നരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്. വീടുകളുടെ നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ നല്‍കുന്നതെന്ന് മന്ത്രി കുറിച്ചു. പിഎംഎവൈ പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നാലുലക്ഷം രൂപ നല്‍കുന്നുണ്ട്. പിഎംഎവൈ നഗരം പദ്ധതിയില്‍ പരമാവധി ഒന്നര ലക്ഷവും പിഎംഎവൈ ഗ്രാമം പദ്ധതിയില്‍ 72,000 രൂപയുമാണ് കേന്ദ്രവിഹിതം ലഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടമായി ഭവനനിര്‍മ്മാണ സമുച്ഛയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അടിമാലിയിലെ ഭവനസമുച്ഛയം ഭനരഹിതരായ കുടുംബങ്ങള്‍ക്ക് കൈമാറി കഴിഞ്ഞു. 163 കുടുംബങ്ങളാണ് അടിമാലിയിലെ ഭവനസമുച്ഛയത്തില്‍ താമസിക്കുന്നത്. പത്തിടങ്ങളില്‍ ഭവനനിര്‍മ്മാണ സമുച്ഛയങ്ങള്‍ നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികളും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി എകെ ബാലന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്തിന്റെ ലൈഫ് പദ്ധതി ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. 1,50,530 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. 86,949 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ എത്തി നിലക്കുകയാണ്. ഇതില്‍ അരലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെയാണ് ഒന്നരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്. വീടുകളുടെ നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ നല്‍കുന്നത്. പിഎംഎവൈ പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നാലുലക്ഷം രൂപ നല്‍കുന്നുണ്ട്. പിഎംഎവൈ നഗരം പദ്ധതിയില്‍ പരമാവധി ഒന്നര ലക്ഷവും പിഎംഎവൈ ഗ്രാമം പദ്ധതിയില്‍ 72,000 രൂപയുമാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്.

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടമായി ഭവനനിര്‍മ്മാണ സമുച്ഛയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അടിമാലിയിലെ ഭവനസമുച്ഛയം ഭനരഹിതരായ കുടുംബങ്ങള്‍ക്ക് കൈമാറി കഴിഞ്ഞു. 163 കുടുംബങ്ങളാണ് അടിമാലിയിലെ ഭവനസമുച്ഛയത്തില്‍ താമസിക്കുന്നത്. പത്തിടങ്ങളില്‍ ഭവനനിര്‍മ്മാണ സമുച്ഛയങ്ങള്‍ നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികളും അന്തിമഘട്ടത്തിലാണ്.

Exit mobile version