നവദമ്പതികള്‍ക്ക് വിവാഹ സമ്മാനം സവാള! ഇത് ‘പണത്തിന്റെ അഹങ്കാര’ മെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രങ്ങള്‍

ഫേസ്ബുക്കിലെ 'ജിഎന്‍പിസി' എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള, ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

രാജ്യത്ത് ഇന്ന് ഉള്ളി വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഉള്ളി വിലയുടെ കുതിപ്പ്. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ്. ഇതിനോടകം തന്നെ രാജ്യത്തെ ഉള്ളി വിലയെ പരിഹസിച്ച് ട്രോളന്‍മാരും രംഗത്ത് എത്തി. വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ളി മോഷണം വരെ നടന്നു. ഉള്ളി വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങി. വ്യത്യസ്തമായൊരു കാഴ്ച തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അത്രയും വിലയുള്ള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും.

ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള, ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

‘ഇത്രയും ആര്‍ഭാടമോ’ എന്നാണ് പലരും നര്‍മ്മത്തോടെ ചോദിക്കുന്നത്. ‘ധൂര്‍ത്ത് അല്‍പ്പം കൂടുന്നുണ്ട്’ എന്നാണ് മറ്റ് ചിലരുടെ കമന്റ്. ‘പണത്തിന്റെ അഹങ്കാരം’ എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി.

Exit mobile version