കേരളത്തിന്റെ കലാകിരീടം സ്വന്തമാക്കിയ പാലക്കാട്ടെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞവര്‍ഷം പാലക്കാട് കിരീടം സ്വന്തമാക്കിയത്.

തിരുവനന്തപുരം: നാലു നാള്‍ നീണ്ട കലോത്സവത്തില്‍ കലാകിരീടം ചൂടയിയത് പാലക്കാടാണ്. ഇപ്പോള്‍ പാലക്കാട്ടെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനം നേര്‍ന്നിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. ഫേസ്ബക്കിലൂടെയാണ് അദ്ദേഹം പാലക്കാടിന് അഭിനന്ദനം നേര്‍ന്നത്. കലോത്സവ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് പാലക്കാട് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലാകിരീടം സ്വന്തമാക്കുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞവര്‍ഷം പാലക്കാട് കിരീടം സ്വന്തമാക്കിയത്. 2015 ല്‍ പാലക്കാടും കോഴിക്കോടും കലാകിരീടം പങ്കുവെച്ചു. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം കലാകിരീടമണിയാന്‍ പാലക്കാടിന് സാധിച്ചുവെന്ന് മന്ത്രി കുറിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയുടെ അടയാളമായ സ്‌കൂള്‍ കലോത്സവത്തിന്റെ കിരിടം നേടുമ്പോള്‍ അത് പാലക്കാടിന്റെയും സാംസ്‌കാരിക മുന്നേറ്റമായി മാറുകയാണെന്ന് അദ്ദേഹം കുറിച്ചു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാലക്കാട് ജില്ല കൈവരിച്ച കലാ-സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ തെളിവാണ് തുടര്‍ച്ചയായ ഈ കിരീട നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കും കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച കാസര്‍ഗോഡുകാര്‍ക്കും കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം അഭിനന്ദനം നേര്‍ന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തിന്റെ കലാകിരീടം സ്വന്തമാക്കിയ പാലക്കാടെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.

കലോത്സവ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് പാലക്കാട് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലാകിരീടം സ്വന്തമാക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞവര്‍ഷം പാലക്കാട് കിരീടം സ്വന്തമാക്കിയത്. 2015 ല്‍ പാലക്കാടും കോഴിക്കോടും കലാകിരീടം പങ്കുവെച്ചു. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം കലാകിരീടമണിയാന്‍ പാലക്കാടിന് സാധിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയുടെ അടയാളമായ സ്‌കൂള്‍ കലോത്സവത്തിന്റെ കിരിടം നേടുമ്പോള്‍ അത് പാലക്കാടിന്റെയും സാംസ്‌കാരിക മുന്നേറ്റമായി മാറുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാലക്കാട് ജില്ല കൈവരിച്ച കലാ-സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ തെളിവാണ് തുടര്‍ച്ചയായ ഈ കിരീട നേട്ടം. പാലക്കാട് ജില്ലയെ സ്‌കൂള്‍ കലോത്സവ ചരിത്രത്തിന്റെ നെറുകയിലെത്തിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ സഹായിച്ച അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കും കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച കാസര്‍ഗോഡുകാര്‍ക്കും കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

Exit mobile version