എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം: യൂണിവേഴ്‌സിറ്റി കോളേജിന് തിങ്കളാഴ്ച അവധി, അധ്യാപകര്‍ ഹാജരാകണം

തിരുവനന്തപുരം: എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജിന് അവധി പ്രഖ്യാപിച്ചെങ്കിലും അധ്യാപകര്‍ ഹാജരാകണമെന്നും പ്രിന്‍സിപ്പള്‍ അറിയിച്ചു. സംഘര്‍ഷം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് വിളിച്ചു ചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗവും മാറ്റിവച്ചതായി അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന റെയ്ഡില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമല്‍ മുഹമ്മദ്, വിഘ്‌നേഷ്, അജ്മല്‍, സുനില്‍, ശംഭു ടി എന്നീ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും കോളേജിലും നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.

Exit mobile version