ലോഡുമായി വന്ന ലോറി വീടിന് മുന്നിലേക്ക് മറിഞ്ഞു; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

കാഞ്ഞങ്ങാട് മടിക്കൈ കാണിച്ചിറയില്‍ ലോഡുമായി വന്ന ലോറി വീടിന് മുന്നിലേക്ക് തലകീഴായി മറിഞ്ഞു.

കാസര്‍കോട്;കാഞ്ഞങ്ങാട് മടിക്കൈ കാണിച്ചിറയില്‍ ലോഡുമായി വന്ന ലോറി വീടിന് മുന്നിലേക്ക് തലകീഴായി മറിഞ്ഞു.


റോഡില്‍ നിന്നും നിയന്ത്രണം വിട്ട ലോറി വീടിന് സമീപത്തായി മറിഞ്ഞ് മണ്ണ്തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇതോടെ വന്‍ അപകടം ഒഴിവായി.

അപകടത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. മീന്‍ വളം കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version