‘ഓ,മിസോറാം നീയെത്ര സുന്ദരി’; മിസോറാമിനെ പുകഴ്ത്തി കവിതയുമായി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള

'മിസോറാം,പ്രിയ മിസോറാം' എന്ന തലക്കെട്ടിലാണ് ഗവര്‍ണറുടെ കവിത

തൃശ്ശൂര്‍: രാഷ്ട്രീയം മാത്രമല്ല തന്റെ ഉള്ളില്‍ നല്ലൊരു സാഹിത്യകാരന്‍ കൂടെയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ള. മിസോറാമിനെ പുകഴ്ത്തി പിഎസ് ശ്രീധരന്‍പിള്ള എഴുതിയ കവിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘മിസോറാം,പ്രിയ മിസോറാം’ എന്ന തലക്കെട്ടിലാണ് ഗവര്‍ണറുടെ കവിത. ‘ഓ,മിസോറാം നീയെത്ര സുന്ദരി’ എന്നാണ് കവിതയിലെ ആദ്യവരി. ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയിലാണ് ഈ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമിന് ഉള്ളതെന്നും തന്നെ ഇവിടെ നിന്നും അകറ്റരുതെന്ന അഭ്യര്‍ത്ഥനയുമൊക്കെ ഉള്‍പ്പെടുന്നതാണ് കവിത. നവംബര്‍ അഞ്ചിനാണ് പിഎസ് ശ്രീധരന്‍പിള്ള മിസോറാമിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. മിസോറാമിന്റെ പതിനഞ്ചാമത്തെ ഗവര്‍ണറാണ് പിഎസ് ശ്രീധരന്‍പിള്ള.

Exit mobile version