മലയാള സിനിമയുടെ ഉന്നത നിലവാരത്തിനുള്ള അംഗീകാരം; ലിജോ ജോസിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എകെ ബാലന്‍

തിരുവനന്തപുരം: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം നേടിയ മലയാളി സംവിധായകന്‍ ലിജോ ജോസിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ലിജോ ജോസിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

ജെല്ലിക്കെട്ട് എന്ന സിനിമയാണ് ലിജോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മലയാള സിനിമയുടെ ഉന്നത നിലവാരത്തിനുള്ള അംഗീകാരമായി ഇതിനെ കാണാവുന്നതാണ്. കൂടുതല്‍ നേട്ടങ്ങള്‍ ലിജോക്ക് ചലച്ചിത്ര മേഖലയില്‍ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം നേടിയ മലയാളി സംവിധായകന്‍ ശ്രീ. ലിജോ ജോസിന് അഭിനന്ദനങ്ങള്‍. ജെല്ലിക്കെട്ട് എന്ന സിനിമയാണ് ലിജോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മലയാള സിനിമയുടെ ഉന്നത നിലവാരത്തിനുള്ള അംഗീകാരമായി ഇതിനെ കാണാവുന്നതാണ്. കൂടുതല്‍ നേട്ടങ്ങള്‍ ലിജോക്ക് ചലച്ചിത്ര മേഖലയില്‍ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.

Exit mobile version