ഏതൊരാള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്നതാവണം പാര്‍ട്ടി ആസ്ഥാനങ്ങള്‍; എകെജി മന്ദിരത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും കേളുവേട്ടന്‍ സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് എകെ ബാലന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

തിരുവനന്തപുരം: എകെജി മന്ദിരത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും കേളുവേട്ടന്‍ സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പാര്‍ട്ടിയുടെ മാത്രമല്ല, ഒരു പ്രദേശത്തിന്റെയാകെ, സകലമാന കാര്യങ്ങളും ചര്‍ച്ച ചെയ്യാനും പരിഹാരംകാണാനും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏതൊരാള്‍ക്കും ആശ്രയിക്കാനും കഴിയുന്നതാവണം ഓരോ പാര്‍ട്ടി ആസ്ഥാനവുമെന്ന് അദ്ദേഹം കുറിച്ചു.

അധികാര വര്‍ഗത്തിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ തന്റെ രക്തംകൊണ്ട് ലോക്കപ്പ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുചേര്‍ത്ത ധീര രക്തസാക്ഷി മണ്ടോടി കണ്ണന്റെയും സമരപോരാളി കേളുവേട്ടന്റെയും സ്മരണകളിരമ്പുന്ന, പാവപ്പെട്ടവന്റെ പടത്തലവനായ എകെജിയുടെ നാമധേയത്തിലുള്ള ഏരിയാ കമ്മിറ്റി ഓഫീസ്, ഇടതുപക്ഷത്തിന്റെയും വിശേഷിച്ച്, സിപിഎമ്മിന്റെയും ജനകീയാടിത്തറ ശക്തിപ്പെടുത്താനുള്ള ഒരു കേന്ദ്രമായി മാറട്ടെ എന്നാശംസിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ത്യാഗോജ്ജ്വലമായ സമരപേരാട്ടങ്ങളുടെയും അധികാരഹുങ്കിനും അനീതിക്കുമെതിരെ പടപൊരുതിയ ധീരരക്തസാക്ഷികളുടെയും ചോരകൊണ്ട് ചുവന്ന സിപിഐ(എം) ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും സ. കേളുവേട്ടന്‍ സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടിയുടെ മാത്രമല്ല, ഒരു പ്രദേശത്തിന്റെയാകെ, സകലമാന കാര്യങ്ങളും ചര്‍ച്ച ചെയ്യാനും പരിഹാരംകാണാനും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏതൊരാള്‍ക്കും ആശ്രയിക്കാനും കഴിയുന്നതാവണം ഓരോ പാര്‍ട്ടി ആസ്ഥാനവും. അധികാര വര്‍ഗത്തിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ തന്റെ രക്തംകൊണ്ട് ലോക്കപ്പ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുചേര്‍ത്ത ധീര രക്തസാക്ഷി സ. മണ്ടോടി കണ്ണന്റെയും സമരപോരാളി സ. കേളുവേട്ടന്റെയും സ്മരണകളിരമ്പുന്ന, പാവപ്പെട്ടവന്റെ പടത്തലവനായ സ. എകെജിയുടെ നാമധേയത്തിലുള്ള ഏരിയാ കമ്മിറ്റി ഓഫീസ്, ഇടതുപക്ഷത്തിന്റെയും വിശേഷിച്ച്, സിപിഐഎമ്മിന്റെയും ജനകീയാടിത്തറ ശക്തിപ്പെടുത്താനുള്ള ഒരു കേന്ദ്രമായി മാറട്ടെ എന്നാശംസിക്കുന്നു.

Exit mobile version