ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത്; കോണ്ടം ഉപയോഗിച്ച് അവര്‍ മുടിപോലും കെട്ടുന്നു; വിവാദത്തിന് തിരികൊളുത്തി ടിപി സെന്‍കുമാര്‍

ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നതെന്ന പരാമര്‍ശവും സെന്‍കുമാര്‍ നടത്തി.

കാസര്‍കോട്: വിവാദത്തിന് തിരികൊളുത്തി മുന്‍ കേരള പോലീസ് മേധാവി ടിപി സെന്‍കുമാര്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ടിപി സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കൂടാതെ പെണ്‍കുട്ടികള്‍ മുടി പോലും കെട്ടുന്നത് കോണ്ടം ഉപയോഗിച്ചാണെന്നും സെന്‍കുമാര്‍ ആരോപിച്ചു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നതെന്ന പരാമര്‍ശവും സെന്‍കുമാര്‍ നടത്തി. സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അങ്ങനെ കണ്ടത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള സര്‍വകലാശാലകള്‍ നമ്മുക്ക് ആവശ്യമില്ലെന്നും ടിപി സെന്‍കുമാര്‍ പറയുന്നു.

ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിലായിരുന്നു അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ത്ഥിയോടാണ് പൊട്ടിത്തറിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്.

Exit mobile version