ഇവന്‍ മുനവര്‍; കല്ലട ബസിലെ യാത്രയ്ക്കിടെ കടന്നു പിടിച്ച യുവാവിനെ നേരിട്ട് ദിയാ സന, മോശം അനുഭവം വെളിപ്പെടുത്തി വീഡിയോ

കല്ലട ബസില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.

മലപ്പുറം: വീണ്ടും കല്ലട ബസില്‍ നേരിട്ട അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റ് ദിയാ സന. ഇന്ന് വെളുപ്പിനാണ് ദിയയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കാസര്‍കോട് കുടലു സ്വദേശി മുനവര്‍(23) എന്ന യുവാവാണ് തന്നെ കയറി പിടിച്ചതെന്ന് ദിയ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കല്ലട ബസില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവാവ് ദിയയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് ബസില്‍ വെച്ചുണ്ടായ ലൈംഗിക അക്രമം, ഇവന്റെ പേര് മുനവര്‍ എന്നും പറഞ്ഞുകൊണ്ട് ദിയ ലൈവ് വീഡിയോ പങ്കുവെച്ചത്. യുവാവിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. കൂടാതെ യുവാവിനെ ദിയ നേരിടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ മുനവറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം.

Exit mobile version