2019 ലെ ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വിവരങ്ങള്‍ പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് എല്ലാവര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

തിരുവനന്തപുരം: 2019 ലെ ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. ഭരണഘടനാശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2019 ലെ മാധ്യമ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് എല്ലാവര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ രാഷ്ട്രദീപിക ദിനപത്രത്തില്‍ 2019 ജൂലൈ 3 മുതല്‍ 5 വരെ പ്രസിദ്ധീകരിച്ച ‘ഗോത്രമക്കള്‍ക്ക് പുതിയ പാഠങ്ങള്‍’ എന്ന റെജി ജോസഫിന്റെ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആകെ ലഭിച്ച 10 എന്‍ട്രികളില്‍ നിന്നാണ് റെജി ജോസഫിന്റെ റിപ്പോര്‍ട്ട് പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തതെന്ന് മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്‍ ടിവിയില്‍ 2019 ഫെബ്രുവരി 3 ന് സംപ്രേക്ഷണം ചെയ്ത സോഫിയ ബിന്ദിന്റെ ‘ഉരുക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നവര്‍’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. കൈരളി ടിവിയില്‍ 2019 ജൂണ്‍ 24 ന് സംപ്രേക്ഷണം ചെയ്ത ‘ദ്രാവിഡ ദേശത്തെ ജാതി വെറി’ എന്ന ലെസ്ലി ജോണിന്റെ റിപ്പോര്‍ട്ട് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആകെ ലഭിച്ച 9 എന്‍ട്രികളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്‍ ടിവിയില്‍ 2019 ഫെബ്രുവരി 3 ന് സംപ്രേക്ഷണം ചെയ്ത സോഫിയ ബിന്ദിന്റെ ‘ഉരുക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നവര്‍’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. കൈരളി ടിവിയില്‍ 2019 ജൂണ്‍ 24 ന് സംപ്രേക്ഷണം ചെയ്ത ‘ദ്രാവിഡ ദേശത്തെ ജാതി വെറി’ എന്ന ലെസ്ലി ജോണിന്റെ റിപ്പോര്‍ട്ട് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആകെ ലഭിച്ച 9 എന്‍ട്രികളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്എം റേഡിയോയില്‍ 2019 ഓഗസ്ത് 3 മുതല്‍ 8 വരെ ദീപ്തി പി തയ്യാറാക്കി പ്രക്ഷേപണം ചെയ്ത ‘മുറവും മണിയും’ എന്ന പ്രേക്ഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ് ഐഎഎസ് ചെയര്‍മാനും ഉണ്ണി ബാലകൃഷ്ണന്‍, ആര്‍ എസ് ബാബു, സരസ്വതി നാഗരാജന്‍, ജി പി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. ഡിസംബര്‍ ആറിന് വൈകിട്ട് 5 ന് മാവേലിക്കരയില്‍ നടക്കുന്ന ഗദ്ദിക സാംസ്‌കാരികോത്സവത്തില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

2019 ലെ ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഭരണഘടനാശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2019 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് എല്ലാവര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ രാഷ്ട്രദീപിക ദിനപത്രത്തില്‍ 2019 ജൂലൈ 3 മുതല്‍ 5 വരെ പ്രസിദ്ധീകരിച്ച ‘ഗോത്രമക്കള്‍ക്ക് പുതിയ പാഠങ്ങള്‍’ എന്ന റെജി ജോസഫിന്റെ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആകെ ലഭിച്ച 10 എന്‍ട്രികളില്‍ നിന്നാണ് റെജി ജോസഫിന്റെ റിപ്പോര്‍ട്ട് പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്‍ ടിവിയില്‍ 2019 ഫെബ്രുവരി 3 ന് സംപ്രേക്ഷണം ചെയ്ത സോഫിയ ബിന്ദിന്റെ ‘ഉരുക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നവര്‍’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. കൈരളി ടിവിയില്‍ 2019 ജൂണ്‍ 24 ന് സംപ്രേക്ഷണം ചെയ്ത ‘ദ്രാവിഡ ദേശത്തെ ജാതി വെറി’ എന്ന ലെസ്ലി ജോണിന്റെ റിപ്പോര്‍ട്ട് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആകെ ലഭിച്ച 9 എന്‍ട്രികളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്എം റേഡിയോയില്‍ 2019 ഓഗസ്ത് 3 മുതല്‍ 8 വരെ ദീപ്തി പി തയ്യാറാക്കി പ്രക്ഷേപണം ചെയ്ത ‘മുറവും മണിയും’ എന്ന പ്രേക്ഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ് ഐഎഎസ് ചെയര്‍മാനും ഉണ്ണി ബാലകൃഷ്ണന്‍, ആര്‍ എസ് ബാബു, സരസ്വതി നാഗരാജന്‍, ജി പി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. ഡിസംബര്‍ ആറിന് വൈകിട്ട് 5 ന് മാവേലിക്കരയില്‍ നടക്കുന്ന ഗദ്ദിക സാംസ്‌കാരികോത്സവത്തില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Exit mobile version