രാജ രവിവര്‍മ്മയുടെ നാട്ടില്‍ പുതിയ കലാകേന്ദ്രം യാഥാര്‍ത്ഥ്യമാകും; ഉറപ്പ് നല്‍കി മന്ത്രി എകെ ബാലന്‍

കിളിമാനൂര്‍ രാജാ രവിവര്‍മ്മ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കേരള ലളിത കലാ അക്കാഡമിയുടെ നാല്‍പത്തെട്ടാമത് പുരസ്‌കാര വിതരണവും നടന്നു.

തിരുവനന്തപുരം: രാജ രവിവര്‍മ്മയുടെ നാട്ടില്‍ പുതിയ കലാകേന്ദ്രം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വിശ്വപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ നാട്ടില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി പുതിയ കലാകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി. കിളിമാനൂര്‍ രാജാ രവിവര്‍മ്മ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കേരള ലളിത കലാ അക്കാഡമിയുടെ നാല്‍പത്തെട്ടാമത് പുരസ്‌കാര വിതരണവും നടന്നു.

ആധുനിക സ്റ്റുഡിയോയും കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്ന് താമസിച്ച് രചന നടത്താനുള്ള സൗകര്യവുമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കുക. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കുറിച്ചു. കേരള ലളിതകലാ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഫെലോഷിപ് നേടിയ കെകെ മാരാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവരടക്കം പുരസ്‌കാരം നേടിയവര്‍ക്ക് ചടങ്ങില്‍ വെച്ച് അത് സമ്മാനിച്ചു. കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

രാജ രവിവര്‍മ്മയുടെ നാട്ടില്‍ പുതിയ കലാകേന്ദ്രം യാഥാര്‍ഥ്യമാകും

വിശ്വപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ നാട്ടില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി പുതിയ കലാകേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കമിട്ടു. കിളിമാനൂര്‍ രാജാ രവിവര്‍മ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കേരള ലളിത കലാ അക്കാഡമിയുടെ നാല്‍പത്തെട്ടാമത് പുരസ്‌കാര വിതരണവും നടന്നു. പ്രസിദ്ധ ചലച്ചിത്രകാരന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ബി സത്യന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

ആധുനിക സ്റ്റുഡിയോയും കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്ന് താമസിച്ച് രചന നടത്താനുള്ള സൗകര്യവുമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കുക. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

കേരള ലളിതകലാ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഫെലോഷിപ് നേടിയ ശ്രീ. കെ കെ മാരാര്‍, ശ്രീ. കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം പുരസ്‌കാരം നേടിയവര്‍ക്ക് ചടങ്ങില്‍ വെച്ച് അത് സമ്മാനിച്ചു. കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

Exit mobile version