പ്രശസ്ത സ്‌പോര്‍ട്‌സ് ഗ്രന്ഥകാരന്‍ സിജെ സാജന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: പ്രശസ്ത സ്‌പോര്‍ട്‌സ് ഗ്രന്ഥകാരന്‍ സിജെ സാജന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. പത്തനംതിട്ടയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച സിജെ സാജന്‍ നോവലിസ്റ്റും സാമൂഹ്യ, സ്പാര്‍ട്‌സ് മേഖലകളിലെ പ്രശസ്ത ഗ്രന്ഥകര്‍ത്താവുമാണ്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രശസ്ത സ്‌പോര്‍ട്‌സ് ഗ്രന്ഥകാരന്‍ സി ജെ സാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പത്തനംതിട്ടയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച സി ജെ സാജന്‍ നോവലിസ്റ്റും സാമൂഹ്യ, സ്പാര്‍ട്‌സ് മേഖലകളിലെ പ്രശസ്ത ഗ്രന്ഥകര്‍ത്താവുമാണ്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version