എറണാകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന് പോലീസ്

കൊച്ചി: എറണാകുളത്ത് കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയ്ക്കടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് നിഗമനം. അതേസമയം മരണപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്താണ് സംഭവം. നഗരത്തിലെ കടമുറിക്ക് മുന്നിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് നിഗമനം.

തലയ്ക്കടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നും പോലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version