തൃശ്ശൂര്‍: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ ചൂടാറും മുന്നേ വീണ്ടും സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റതായി റിപ്പോര്‍ട്ട്. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതു വയസുകാരനാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷബാധയുണ്ടോയെന്നറിയാന്‍ രക്ത പരിശോധന നടത്തും.
സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റു; സംഭവം തൃശ്ശൂരില്‍
ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതു വയസുകാരനാണ് പാമ്പ് കടിയേറ്റത്
