ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരിച്ചു; 138 വീടുകളുടെ താക്കോല്‍ദാനം നടത്തി മന്ത്രി എകെ ബാലന്‍

സ്ഥലം ഉണ്ടായിട്ടും വീടില്ലാത്ത 180000 പേരില്‍ 90000 പേര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമായി പൂര്‍ത്തീകരിച്ച 138 വീടുകളുടെ താക്കോല്‍ദാനം നടത്തി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പദ്ധതി പ്രകാരം പണിപൂര്‍ത്തീകരിക്കാത്ത 53000 വീടുകളില്‍ സംസ്ഥാനത്തു ഇനി അവശേഷിക്കുന്നത് 2000 വീടുകള്‍ മാത്രമാണെന്ന് അദ്ദേഹം കുറിച്ചു.

സ്ഥലം ഉണ്ടായിട്ടും വീടില്ലാത്ത 180000 പേരില്‍ 90000 പേര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ബാക്കി ഉള്ളവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സ്ഥലവും വീടും ഇല്ലാത്ത 3.5 ലക്ഷത്തോളം പേര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ ഒരുക്കുകയാണ്. ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്നും എകെ ബാലന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമായി പൂര്‍ത്തീകരിച്ച 138 വീടുകളുടെ താക്കോല്‍ദാനം ഇന്ന് നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം പണിപൂര്‍ത്തീകരിക്കാത്ത 53000 വീടുകളില്‍ സംസ്ഥാനത്തു ഇനി അവശേഷിക്കുന്നത് 2000 വീടുകള്‍ മാത്രമാണ്. സ്ഥലം ഉണ്ടായിട്ടും വീടില്ലാത്ത 180000 പേരില്‍ 90000 പേര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കി ഉള്ളവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. സ്ഥലവും വീടും ഇല്ലാത്ത 3.5 ലക്ഷത്തോളം പേര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഫ്ലാറ്റുകള്‍ ഒരുക്കുകയാണ്. ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഡി. റജിമോന്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ എ വനജകുമാരി,കെ സുലോചന,എം ചെന്താമരക്ഷന്‍,വി. സ്വാമിനാഥന്‍, ജോഷി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version