ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറെ, പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്., തന്റെ തന്തയല്ല എന്റെ തന്ത; മോഹന്‍ദാസിന്റെ ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്റെ മറുപടി

നവംബര്‍ 23നാണ് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്

കൊച്ചി: ബിജെപി ബൗദ്ധിക സെല്‍ അംഗം ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് സിനിമാ സ്റ്റൈലില്‍ മറുപടി നല്‍കി മന്ത്രി ജി സുധാകരന്റെ മകന്‍ നവനീത് സുധാകരന്‍. ട്വിറ്ററിലൂടെയാണ് നേതാവിന് നവനീത് മറുപടി നല്‍കിയത്. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

നവംബര്‍ 23നാണ് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. ”എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എകെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ മറ്റു മന്ത്രിമാര്‍ സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ etc.. എന്തു ചെയ്യും’ – എന്നതായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

ഇതിന് മറുപടിയാണ് നവനീത് മറുപടി നല്‍കിയത്. ‘ ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഡയലോഗിന് ചുവട് പിടിച്ചായിരുന്നു ട്വീറ്റ്. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

Exit mobile version