പുല്ല് വെട്ടും, സ്‌കൂളും പരിസരവും സ്വയം വൃത്തിയാക്കും; ഒരു കുഞ്ഞിന്റെ ജീവന്‍ കളയാന്‍ സാഹചര്യം ഒരുക്കിയ അധ്യാപകര്‍ കാണണം കോട്ടയത്തെ യുപി സ്‌കൂളിലെ ഈ പ്രഥമാധ്യാപകനെ

അധ്യാപകരുടെയും മറ്റ് അധികൃതരുടെയും അനാസ്ഥ കൊണ്ട് നഷ്ടപ്പെട്ടത് ഒരു കുരുന്ന് ജീവന്‍ കൂടിയായിരുന്നു.

കടുത്തുരുത്തി (കോട്ടയം): കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ് സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍. അപജകടരമായ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പുറമെ ഇഴജന്തുവിന്റെ ആക്രമണമുണ്ടായി എന്നറിഞ്ഞിട്ടു പോലും അധ്യാപകര്‍ തിരിഞ്ഞു നോക്കിയില്ല എന്നത് ഏവരുടെയും ഹൃദയം തകര്‍ത്ത ഒരു വാര്‍ത്ത തന്നെയായിരുന്നു.

അധ്യാപകരുടെയും മറ്റ് അധികൃതരുടെയും അനാസ്ഥ കൊണ്ട് നഷ്ടപ്പെട്ടത് ഒരു കുരുന്ന് ജീവന്‍ കൂടിയായിരുന്നു. ഇവര്‍ക്കെല്ലാം മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന ഒരു അധ്യാപകന്‍ ഉണ്ട്. അദ്ദേഹത്തിന് ലക്ഷ്യം ഒന്ന് മാത്രമൊള്ളൂ, അത് കുട്ടികളുടെ സുരക്ഷിതത്വം മാത്രമാണ്. അതിന് വേണ്ടി സ്‌കൂളില്‍ കാടുപിടിച്ച് വളരുന്ന പുല്ല് വെട്ടും, സ്‌കൂളും പരിസരവും അദ്ദേഹം തന്നെ വൃത്തിയാക്കും. 112 വര്‍ഷത്തെ പാരമ്പര്യമുള്ള മുട്ടുചിറ ഗവ. യുപി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ കെ പ്രകാശനാണ് ആ അധ്യാപകന്‍.

കഴിഞ്ഞ പ്രവേശനോത്സവത്തിന് മുമ്പാണ് വാടകയ്ക്ക് യന്ത്രം ഉപയോഗിച്ച് ആദ്യമായി പുല്ലും പടലവും നീക്കിയത്. തുടര്‍ന്ന് ഓരോ മൂന്നുമാസം കൂടുമ്പോഴും പ്രകാശന്‍ ഈ ജോലി ചെയ്യും. അത് കുട്ടികളെ ഓര്‍ത്ത് മാത്രം. ഇതിനു പുറമെ 7500 രൂപ മുടക്കി സ്‌കൂളിലേക്ക് പുല്ലുവെട്ടുയന്ത്രം വാങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. പാമ്പ് കടിയേറ്റു എന്ന് കുട്ടികള്‍ പറഞ്ഞിട്ടും അതിന് നേരെ കണ്ണടച്ച അധ്യാപകരും കാണേണ്ടതാണ് ഇദ്ദേഹത്തിന്റെ ഈ നന്മ.

2016ല്‍ പ്രകാശന്‍ പ്രഥമാധ്യാപകനായി ചാര്‍ജെടുക്കുമ്പോള്‍ ആകെ ഒന്‍പത് കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം അദ്ദേഹത്തിന്റെ മക്കളെ ഇതേ സ്‌കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അഞ്ചുകുട്ടികളെ രാവിലെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും ഇദ്ദേഹം തന്നെയാണ്. അതും സ്വന്തം വാഹനത്തില്‍. ഇപ്പോള്‍ ഈ സ്‌കൂളില്‍ മൂന്ന് ക്ലാസുകളിലായി 46 കുട്ടികളാണ് പഠിക്കുന്നത്.

Exit mobile version