മഞ്ഞപ്ര സ്വാമി അയ്യപ്പന്‍ റോഡ് നാടിന് സമര്‍പ്പിച്ചു; തരൂര്‍ മണ്ഡലത്തില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത് 52 കോടിയുടെ റോഡ് വികസനം; എകെ ബാലന്‍

മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: മഞ്ഞപ്ര സ്വാമി അയ്യപ്പന്‍ റോഡ് നാടിന് സമര്‍പ്പിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം വകയിരുത്തി പൂര്‍ത്തീകരിച്ച റോഡാണ് ഇന്ന് മന്ത്രി എകെ ബാലന്‍ നാടിന് സമര്‍പ്പിച്ചത്. മൂന്നര വര്‍ഷത്തിനുള്ളില്‍ 52 കോടിയുടെ റോഡു വികസനമാണ് തരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന റിംങ് റോഡിന്റെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

2017-18 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം വകയിരുത്തി പൂര്‍ത്തീകരിച്ച മഞ്ഞപ്ര സ്വാമി അയ്യപ്പന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നര വര്‍ഷത്തിനുള്ളില്‍ 52 കോടിയുടെ റോഡു വികസനമാണ് തരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന റിംങ് റോഡിന്റെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാനായിട്ടുണ്ട്. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ഡി. രജിമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ. വനജകുമാരി, ജില്ലാ പഞ്ചായത്തംഗം മീനാ കുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്‌ററാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന, കണ്ണമ്പ്ര പഞ്ചായത്ത് സ്‌ററാന്റിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം ചെന്താമരാക്ഷന്‍, വി സ്വാമിനാഥന്‍, ജോഷി ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ഗംഗാധരന്‍, കെ സതീഷ്, എം.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version