സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 7156 പേര്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കി, രണ്ടായിരത്തിലധികം പേര്‍ക്ക് വിദേശത്ത് ജോലി ലഭിച്ചു; എകെ ബാലന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 7156 പേര്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കിയെന്ന് മന്ത്രി എകെ ബാലന്‍. വിദേശത്ത് തൊഴില്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ കാര്‍ഡിന്റെ (വിസ) വിതരണോദ്ഘാടനം ഇന്ന് അങ്കമാലി എസ്പോയര്‍ അക്കാദമിയില്‍ വച്ച് നിര്‍വഹിച്ചതായും മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേര്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 2376 പേര്‍ക്ക് ഇതിനകം വിദേശത്ത് തൊഴില്‍ ലഭിച്ചു. 50 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണെന്നും മന്ത്രി കുറിച്ചു. തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കുന്ന തൊഴിലിനു സമാനമായ പരിശീലനമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

പട്ടികജാതി വികസന വകുപ്പും എസ്പോയര്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്പോര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല, നഗരസഭ വൈസ് ചെയര്‍മാന്‍ എംഎസ് ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിടി പോള്‍ എന്നിവര്‍ പങ്കെടുത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിദേശത്ത് തൊഴില്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ കാര്‍ഡിന്റെ (വിസ) വിതരണോദ്ഘാടനം ഇന്ന് അങ്കമാലി എസ്പോയര്‍ അക്കാദമിയില്‍ വച്ച് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേര്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 2376 പേര്‍ക്ക് ഇതിനകം വിദേശത്ത് തൊഴില്‍ ലഭിച്ചു. 50 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കുന്ന തൊഴിലിനു സമാനമായ പരിശീലനമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.പട്ടികജാതി വികസന വകുപ്പും എസ്പോയര്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ റോജി എം ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എസ്പോര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല, നഗരസഭ വൈസ് ചെയര്‍മാന്‍ എം എസ് ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version