പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്

പാമ്പുകടിയേറ്റ് കുട്ടിക്ക് സമയത്തിന് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. എന്നാല്‍ പാമ്പ് കടിയേറ്റ ഒരാള്‍ ഉടന്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എന്തെക്കെയാണെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ രാജേഷ് കുമാര്‍

വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും നിറഞ്ഞിരിക്കുന്നത്. പാമ്പുകടിയേറ്റ് കുട്ടിക്ക് സമയത്തിന് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. എന്നാല്‍ പാമ്പ് കടിയേറ്റ ഒരാള്‍ ഉടന്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എന്തെക്കെയാണെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ രാജേഷ് കുമാര്‍.

സ്‌കൂളുകളിലും വീടുകളിലും മറ്റും പാമ്പ് കയറാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണ മാലിന്യം. സ്‌കൂള്‍ ചുറ്റിപാടുകളിലോ മറ്റും ഭക്ഷണ മാലിന്യങ്ങള്‍ തള്ളുന്നത് അവ കഴിക്കാനായി എലികളെത്തും. എലികളുള്ള സ്ഥലത്ത് പാമ്പിന്റെ സാന്നിധ്യം അധികമാണ്.

അതുകൊണ്ട് തന്നെ ഭക്ഷണമാലിന്യങ്ങള്‍ കൂന്നുകൂടി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാമതായി പരിസരം വൃത്തിയായി സൂക്ഷിക്കുക. പുല്ലും കാടും മറ്റും വെട്ടി വൃത്തിയാക്കി പാമ്പുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുക. മൂന്നാമതായി മതിലുകള്‍ നിര്‍മ്മിക്കുമ്പോള്‍ പൊത്തുകള്‍ പോലുള്ളവ ഇല്ലാതെ മതില്‍ കെട്ടുക. സാധാരണ സ്‌കൂളികളില്‍ കരിങ്കല്ല് അടുക്കി വെച്ചാണ് മതില്‍ കെട്ടുന്നത്.

അത്തരത്തില്‍ കെട്ടുന്ന മതിലുകളില്‍ പാമ്പുകള്‍ക്ക് വസിക്കാനുള്ള മാളങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ അധികമാണ്. അതുകൊണ്ട് തന്നെ അവ ശ്രദ്ധിക്കുന്നത് എറേ ഗുണം ചെയ്യും. സ്‌കൂളിന്റെ പരിസരത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മണ്ണെണ്ണ തളിക്കുക എന്നതാണ്. മണ്ണെണ്ണ തളിച്ച് കഴിഞ്ഞാല് ആ ഭാഗത്ത് പാമ്പുകള് വരില്ല – ഡോ രാജേഷ് പറഞ്ഞു.

സംസ്ഥാനത്ത് ഏകദേശം 106 ഇനം പാമ്പുകളാണുള്ളത്. അവയില്‍ 10 ഇനം പാമ്പുകള്‍ക്കാണ് വിഷമുള്ളത്. ഇതില്‍ തന്നെ അഞ്ച് ഇനങ്ങള്‍ കടലിലാണ് കാണപ്പെടുന്നത്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു കാണാം. നാട്ടില്‍ കാണുന്ന ചേര പോലുള്ളവ കടിച്ചാല്‍ കുത്ത് പോലുള്ള പാടുകളാണ് സാധാരണയായി കാണുന്നത്. ഇത് വിഷപല്ല് അല്ല

സൂചി കുത്തുന്നത് പോലെ മൂര്‍ച്ചയുള്ള രണ്ടു കുത്തുകള്‍ മാത്രമാണ് കാണുന്നതെങ്കില്‍ അവ വിഷപല്ല് കൊണ്ട് കൊത്തിയതാണെന്ന് മനസിലാക്കുക. ആ മുറിവില്‍ നിന്ന് രക്തം വരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശരീരത്തില്‍ ആന്റിവെനം കുത്തിവയ്ക്കുമ്പോള്‍ പാമ്പുകടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാകും. അങ്ങനെ പുകച്ചിലും നീറ്റലും അനുഭവപ്പെടുകയാണെങ്കില്‍ ശരീരത്തില്‍ വിഷം ഉള്ളില്‍ എത്തിയിട്ടുണ്ടെന്ന് മനസിലാക്കാം.

പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍….

പാമ്പ് കടിയേറ്റാന്‍ ഓടുകയോ നടക്കുകയോ ചെയ്യാതെ വേഗം ഒരിടത്ത് ഇരിക്കുക. ശേഷം പാമ്പുകടിയേറ്റ ഭാഗത്തിന്റെ മുകളിലായി (ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം പോകാത്ത തരത്തില്‍) തോര്‍ത്തു കൊണ്ടോ കയര്‍ കൊണ്ടോ മുറുക്കെ കെട്ടുക. ശേഷം എത്രയും വേഗം ആശുപത്രിയില്‍ പോവുക. പാമ്പു കടിയേറ്റ ആള്‍ ഓടുകയോ നടക്കുകയോ ചെയ്താല്‍ വിഷം പെട്ടന്ന് തന്നെ രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കും.

അതേസമയം അതേ പോലെ അപകടം നിറഞ്ഞ മറ്റൊരു പ്രവൃത്തിയാണ് പാമ്പു കടിയേറ്റ ഭാഗത്ത് രക്തം കളഞ്ഞ് അധികം മുറുവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ ഒരിക്കലും ചെയ്യരുത്. ആളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രധാനം.

പാമ്പിന്റെ വിഷം നിര്‍വീര്യം ആക്കാനുള്ള ആന്റിവെനം ഇന്ന് കേരളത്തില്‍ പല ആശുപത്രികളിലും ഉണ്ട്. അതുകൊണ്ടു തന്നെ സമയം ഒട്ടും പാഴാക്കാതെ പാമ്പുകടിയേറ്റ ഭാഗത്ത് കെട്ടി എത്രയും വേഗം ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്ന് ഡോ രാജേഷ് പറയുന്നു.

സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികള്‍ ഇവയൊക്കെയാണ്

തിരുവനന്തപുരം ജില്ല

*തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജ്
*എസ്എടി തിരുവനന്തപുരം
*ജനറല് ആശുപത്രി, നെയ്യാറ്റിന്കര
*പിആര്എസ് ഹോസ്പിറ്റല്, കിള്ളിപ്പാലം
*സിഎസ്‌ഐ മെഡിക്കല് കോളേജ്, കാരക്കോണം.
*ജനറല് ആശുപത്രി, നെയ്യാറ്റിന്കര
*ഗോകുലം മെഡിക്കല് കോളേജ്, വെഞ്ഞാറ്മൂട്
*കിംസ് ആശുപത്രി

കൊല്ലം ജില്ല

*ജില്ലാ ആശുപത്രി, കൊല്ലം
*താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
*താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍
*താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
*താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
*സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി
*ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി
*സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
*ഉപാസന ഹോസ്പിറ്റല്‍, കൊല്ലം
*ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം
*സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം
*ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.

പത്തനംതിട്ട ജില്ല

*ജനറല്‍ ആശുപത്രി, പത്തനംതിട്ട
*ജനറല്‍ ആശുപത്രി, അടൂര്‍
*ജനറല്‍ ആശുപത്രി, തിരുവല്ല
*ജില്ലാ ആശുപത്രി, കോഴഞ്ചേരി
*താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
*താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
*പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല
*ഹോളിക്രോസ് ആശുപത്രി, അടൂര്‍
*തിരുവല്ല മെഡിക്കല്‍ മിഷന്‍.

ആലപ്പുഴ ജില്ല

*ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
*ജില്ലാ ആശുപത്രി, മാവേലിക്കര
*താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
*താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍
*കെ സി എം ആശുപത്രി, നൂറനാട്.

കോട്ടയം ജില്ല

*കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
*ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം
*ജനറല്‍ ആശുപത്രി, കോട്ടയം
*ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി
*സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
*താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
*കാരിത്താസ് ആശുപത്രി
*ഭാരത് ഹോസ്പിറ്റല്‍, കോട്ടയം.

ഇടുക്കി ജില്ല

*ജില്ലാ ആശുപത്രി, പൈനാവ്
*താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
*താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
*താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
*താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
*പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം.

എറണാകുളം ജില്ല

*സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി
*ജനറല്‍ ആശുപത്രി, എറണാകുളം
*കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി
*നിര്‍മ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല)
*മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോള്‍ ഇല്ല)
*ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ
*ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി
*മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം
*ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം
*അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം
*ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം
*സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം
*താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍.

തൃശ്ശൂര്‍ ജില്ല

*തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ,
*ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍
*ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
*മലങ്കര ആശുപത്രി, കുന്നംകുളം
*എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി
*അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍
*ജനറല്‍ ആശുപത്രി, തൃശ്ശൂര്‍
*ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
*താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍
*താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി
*താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്
*താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല

*സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
*പാലന ആശുപത്രി
*വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം
*പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
*സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്
*സേവന ഹോസ്പിറ്റല്‍, പട്ടാമ്പി
*പ്രാഥമികആരോഗ്യകേന്ദ്രം, പുതൂര്‍
*സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്
*താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

മലപ്പുറം ജില്ല

*മഞ്ചേരി മെഡിക്കല്‍ കോളേജ്
*അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍
*കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
*മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
*മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍
*അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
*ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
*ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
*ജില്ലാ ആശുപത്രി, തിരൂര്‍
*ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.

കോഴിക്കോട് ജില്ല

*കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
*ആസ്റ്റര്‍ മിംസ് ആശുപത്രി
*ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്
*ആഷ ഹോസ്പിറ്റല്‍, വടകര
*ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
*ജനറല്‍ ആശുപത്രി, കോഴിക്കോട്
*ജില്ലാ ആശുപത്രി, വടകര
*താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി.

വയനാട് ജില്ല

*ജില്ലാ ആശുപത്രി, മാനന്തവാടി
*താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി
*ജനറല്‍ ആശുപത്രി, കല്‍പ്പറ്റ

കണ്ണൂര്‍ ജില്ല

*പരിയാരം മെഡിക്കല്‍ കോളജ്
*സഹകരണ ആശുപത്രി, തലശേരി
*എകെജി മെമ്മോറിയല്‍ ആശുപത്രി, കണ്ണൂര്‍
*ജനറല്‍ ആശുപത്രി, തലശ്ശേരി
*ജില്ലാ ആശുപത്രി

കാസര്‍ക്കോട് ജില്ല

*ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്
*ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
*ഡോ ഹരിദാസ് ക്ലിനിക്, നീലേശ്വരം

Exit mobile version