24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള; 1000 രൂപ കൊടുത്ത് ഡെലിഗേറ്റ് പാസ് എടുത്ത് മന്ത്രി എകെ ബാലന്‍; എല്ലാവരും പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥനയും

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

തിരുവനന്തപുരം: ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് പാസ് 1000 രൂപ കൊടുത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലില്‍ നിന്ന് സ്വീകരിച്ചുവെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1000 രൂപ അടച്ച് മേളയില്‍ പ്രതിനിധികളാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതു വിഭാഗത്തിന് നാളെ മുതല്‍ നവംബര്‍ 25 വരെ 1000 രൂപ അടച്ച് ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ വര്‍ഷം പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് നമ്മള്‍ ചലച്ചിത്രമേള നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചെലവുകള്‍ പരമാവധി കുറച്ചാണ് മേള നടത്തിയത്.

ഇക്കൊല്ലാം അത്തരം ബുദ്ധിമുട്ടില്ലെങ്കിലും പരമാവധി ചെലവ് കുറച്ച് ചലച്ചിത്രമേള നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗജന്യ പാസുകള്‍ ആര്‍ക്കും നല്‍കുന്നില്ല. അതുകൊണ്ടു തന്നെയാണ് 1000 രൂപ കൊടുത്ത് ഒരു പ്രതിനിധി പാസ് ഞാന്‍ വാങ്ങിയതെന്നും അദ്ദേഹം കുറിച്ചു. മേളയുമായി എല്ലാവരും സഹകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 24 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് പാസ് 1000 രൂപ കൊടുത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ. കമലില്‍ നിന്ന് സ്വീകരിച്ചു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1000 രൂപ അടച്ച് മേളയില്‍ പ്രതിനിധികളാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതു വിഭാഗത്തിന് നാളെ മുതല്‍ നവംബര്‍ 25 വരെ 1000 രൂപ അടച്ച് ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ വര്‍ഷം പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് നമ്മള്‍ ചലച്ചിത്രമേള നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചെലവുകള്‍ പരമാവധി കുറച്ചാണ് മേള നടത്തിയത്. ഇക്കൊല്ലാം അത്തരം ബുദ്ധിമുട്ടില്ലെങ്കിലും പരമാവധി ചെലവ് കുറച്ച് ചലച്ചിത്രമേള നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗജന്യ പാസുകള്‍ ആര്‍ക്കും നല്‍കുന്നില്ല. അതുകൊണ്ടു തന്നെയാണ് 1000 രൂപ കൊടുത്ത് ഒരു പ്രതിനിധി പാസ് ഞാന്‍ വാങ്ങിയത്. മേളയുമായി എല്ലാവരും സഹകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

Exit mobile version