ശബരിമലയിലേക്ക് പോകാന്‍ എത്തിയതാണെന്നാരോപിച്ച് എരുമേലിയില്‍ യുവതിയെ തടഞ്ഞു..! പ്രതിഷേധം ശക്തമാക്കി ബിജെപി

എരുമേലി: ശബരിമലയിലേക്ക് പോകാന്‍ യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം. പ്രതിഷേധത്തിനായി എരുമേലി ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. അതേസമയം, ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.

അതേസമയം നിലക്കലില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡി എഫ് നേതാക്കള്‍. 144 ലംഘിക്കുന്നു എന്ന് പറഞ്ഞാണ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ സമരത്തിന് ഇരിക്കുന്നത്. തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ആവശ്യം. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യുന്നില്ലെന്നും പ്രശ്നക്കാരെ മാത്രമേ തടയൂ എന്നും പോലീസ് അറിയിച്ചു. ഇതോടെ അപഹാസ്യരായ നേതാക്കള്‍ ഉപരോധം അവസാനിപ്പിച്ചു.

Exit mobile version