ചോറു തരുന്ന കൈയ്ക്ക് കൂറു കാട്ടി മുഹമ്മദ്..! തന്റെ ആദ്യ കുട്ടിക്ക് ഖത്തര്‍ ഭരണാധികാരിയുടെ പേര് നല്‍കി

കോഴിക്കോട്: ആഹാരം തരുന്ന ആളിനോട് കൂറ് കാണിച്ച് മുഹമ്മദ്. തന്റെ ആദ്യ കുട്ടിക്ക് ഖത്തര്‍ ഭരണാധികാരിയുടെ പേര് നല്‍കി കുറ്റ്യാടി വേളം സ്വദേശി. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മുഹമ്മദ് ജഹാന ഷെറിന്‍ ദമ്പതികള്‍ക്ക് ആദ്യ കുട്ടി ജനിക്കുന്നത്.

മലയാളികളോട് എന്നും ഒരു പ്രത്യേക പരിഗണന നല്‍കുന്നവരാണ് ഭരണാധികരികള്‍. എല്ലാ പ്രതിസന്ധിയിലും തളരാതെ ഖത്തറിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത് ലോകത്തിന് മാതൃകയായ പ്രിയ ഭരണാധികാരിയോടുള്ള ബഹുമാനം കരണമാണ് മുഹമ്മദ് കുട്ടിക്ക് തമീം ബിന്‍ മുഹമ്മദ് എന്ന് പേരിട്ടത്

കേരളത്തിലെ പ്രളയ സമയത്ത് കേരളത്തിന് ഖത്തര്‍ ഭരണാധികാരി പ്രഖ്യാപിച്ച സഹായം വളരെ വലുതായിരുന്നു ഇതിലൂടെ മലയാളികളോടുള്ള സ്‌നേഹവും കൂറും അദ്ദേഹം കാണിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനം വളരെ വലുതാണ് ഇതോടെ മുഹമ്മദിന് അദ്ദേഹത്തോടുള്ള സ്‌നേഹം വര്‍ധിപ്പിച്ചു.

Exit mobile version